പുൽപ്പള്ളിയിൽ അഖില വയനാട് ചിത്രരചനാ മത്സരം ഒന്പതിന്
1548651
Wednesday, May 7, 2025 5:56 AM IST
പുൽപ്പള്ളി: ട്രേഡേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒന്പതിന് സെന്റ് ജോർജ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ എൽപി, യുപി വിദ്യാർഥികൾക്ക് അഖില വയനാട് ചിത്രരചനാ മത്സരം നടത്തും. രജിസ്ട്രേഷൻ രാവിലെ ഒന്പതിന് ആരംഭിക്കും. 10ന് സ്കൂൾ മാനേജർ ഫാ. ചാക്കോ ചേലന്പറന്പത്ത് ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്കൂറാണ് മത്സര സമയം.
’എന്റെ ഗ്രാമം എന്റെ അഭിമാനം’ എന്നതാണ് യുപി വിദ്യാർഥികളുടെ മത്സര വിഷയമെന്ന് ക്ലബ് പ്രസിഡന്റ് കെ.എൽ. ജോണി, ജനറൽ സെക്രട്ടറി എം.ടി. ബിനു, സിജോ മേക്കാട്ടിൽ, പി.ജി. ഷിനോജ്, മനു എം. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽപി വിഭാഗത്തിന് പ്രത്യേക വിഷയമില്ല.
പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന രേഖകൾ കരുതണം. രചനയ്ക്ക് ഇഷ്ടമുള്ള നിറങ്ങൾ ഉപയോഗിക്കാം. സീൽഡ് പേപ്പർ സംഘാടകർ നൽകും.
യുപി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3,000, - 2,000, - 1,000 രൂപ വീതമാണ് സമ്മാനം. എൽപി വിഭാഗത്തിൽ ഒന്ന്. രണ്ട്, മൂന്ന് സ്ഥാനം നേടുന്ന വിദ്യാർഥിക്ക് യഥാക്രമം 2,000, - 1,500, - 1,000 രൂപയുമാണ് സമ്മാനം.