അഷ്റഫിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി
1548926
Thursday, May 8, 2025 6:22 AM IST
പുല്‍പ്പള്ളി: മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സന്ദീപനിക്കുന്നിലെ അഷ്റഫിന്റെ വീട്ടില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്, ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എ. മുഹമ്മദ്, പി.ജെ. പൗലോസ്, സി.പി. വിന്‍സന്റ്, അജിത് കെ. ഗോപാല്‍, ലോക്കല്‍ സെക്രട്ടറിമാരായ കെ.പി. ഗിരീഷ്, ശരത് തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി.
അഷ്റഫിന്റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ നേതാക്കള്‍ അനുശോചനം അറിയിച്ചു. അഷ്റഫിന്റെ മരണത്തില്‍ വിശദാന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കും ശിക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അവര്‍ പറഞ്ഞു.