എൻ.എസ്. ജസിയെ ആദരിച്ചു
1548938
Thursday, May 8, 2025 6:28 AM IST
പുൽപ്പള്ളി: കവയിത്രിയും അധ്യാപികയുമായ എൻ.എസ്. ജസിയെ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചെതലയത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
മെമന്റോ സമർപ്പണം അദ്ദേഹം നിർവഹിച്ചു. ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.ഡി. ബാബു, പി.എ. ഡീവൻസ്, ജോണ്സൻ വിരിപ്പാമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.