ലഹരിക്കെതിരേ ചുവടുവയ്പ്: സൂംബ നൃത്തം ശ്രദ്ധേയമായി
1548934
Thursday, May 8, 2025 6:22 AM IST
മാനന്തവാടി: കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി മീനങ്ങാടി അത്ലറ്റിക്സ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച സൂംബ നൃത്തം ശ്രദ്ധേയമായി. അന്പതോളം കുട്ടികളാണ് നൃത്തം അവതരിപ്പിച്ചത്.
കുരുന്നുകൾ മുതൽ കൗമാരക്കാർ വരെ ചടുല ചുവടുകളുമായി നൃത്തത്തിൽ പങ്കാളികളായി. സൂംബ പോലുള്ള വ്യായാമ മുറകൾ കുട്ടികൾക്ക് വേഗത്തിൽ പഠിക്കാനും ആസ്വദിക്കാനും സാധിക്കുന്നതും ശരീരത്തിന് വലിയ അളവിൽ ഉൗർജം നൽകുന്നതും ആണെന്ന് പരിശീലക ജ്യോതികുമാർ പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണം വീടുകളിൽ ആരംഭിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.