ബത്തേരിയിലെ എബിസി കേന്ദ്രം പ്രവർത്തനക്ഷമമാക്കുന്നു
1549436
Saturday, May 10, 2025 5:39 AM IST
സുൽത്താൻ ബത്തേരി: തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നഗരത്തിൽ സ്ഥാപിച്ച എബിസി കേന്ദ്രം പ്രവർത്തനക്ഷമമാക്കുന്നു.
അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങും. അംഗീകാരത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കേന്ദ്രം കുറച്ചുകാലമായി പ്രവർത്തനരഹിതമായിരുന്നു. കേന്ദ്രത്തിന് ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപ മുടക്കി കെട്ടിടവും അനുബന്ധ സൗകര്യം ഒരുക്കി.
ഒരേസമയം രണ്ട് നായകളെ കേന്ദ്രത്തിൽ വന്ധ്യംകരിക്കാം. നായകളെ പാർപ്പിക്കുന്നതിന് കൂടുകൾ സജ്ജീകരിച്ചു. സെന്ററിൽ ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, ഡോഗ് കാച്ചേഴ്സ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.