സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
1549198
Friday, May 9, 2025 6:19 AM IST
വെള്ളമുണ്ട: കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനു സർക്കാർ നടപ്പാക്കുന്ന സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ എയുപി സ്കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വിദ്യാർഥികൾക്ക് തുല്യതയിൽ ഉൗന്നിയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുാൻ പദ്ധതിയിലൂടെ സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻ പുരയ്ക്കൽ, എ. രാജഗോപാൽ, പി. അബ്ബാസ്, വി. സന്ധ്യ, വി.എം. രോഷ്നി എന്നിവർ പ്രസംഗിച്ചു.
പനമരം: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.കെ. മുനീർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സജീഷ് സെബാസ്റ്റ്യൻ, വാർഡ് അംഗം എം. സുനിൽകുമാർ, പ്രിൻസിപ്പൽ രമേഷ്കുമാർ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, പിടിഎ പ്രതിനിധികൾ, എസ്എംസി, ബിആർസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സമഗ്ര ഗുണമേൻമ പദ്ധതി രൂപരേഖ തയാറാക്കി.