കണ്ണീർക്കയം നീന്തിക്കയറി വെളളാർമലയുടെ വിജയം
1549432
Saturday, May 10, 2025 5:38 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവ.സ്കൂൾ വിദ്യാർഥികൾ കണ്ണീർക്കയം നീന്തിക്കയറി എസ്എസ്എൽസി പരീക്ഷയിൽ ഉജ്വല വിജയം നേടി. താത്കാലികമായി മേപ്പാടിയിലേക്ക മാറ്റിയ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 55 പേരും വിജയിച്ചു. ഒരാൾ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി.
ദുരന്തത്തിൽ നാടും ഉറ്റവരും നഷ്ടമായതിന്റെ വേവലാതികളിൽനിന്നു പതിയെയാണ് കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്. മേപ്പാടിയിലെയും സമീപ പ്രദേശങ്ങളിലെയും താത്കാലിക പുനരധിവാസ ക്യാന്പുകളിൽനിന്നാണ് കുട്ടികൾ വിദ്യാലയത്തിയിരുന്നത്. ഉരുൾ ദുരന്തം നടന്ന് 33-ാമത്തെ ദിവസമാണ് മേപ്പാടിയിൽ വെള്ളാർമല സ്കൂൾ തുറന്നുപ്രവർത്തിച്ചത്.