കാൻവാസ് ചിത്രരചന നടത്തി
1549201
Friday, May 9, 2025 6:19 AM IST
പുൽപ്പള്ളി: പഹൽഗാമിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സേനയ്ക്ക് അഭിവാദ്യമർപ്പിച്ച് പുൽപ്പള്ളി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ ബിഗ് കാൻവാസ് ചിത്ര രചന നടത്തി. കുട്ടികളുൾപ്പെടെയുള്ള കലാകാരൻമാർ ചിത്രരചനയിൽ പങ്കുചേർന്നു. വിമുക്ത ഭടൻമാരും പരിപാടിയിൽ പങ്കെടുത്തു. പുൽപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്താണ് ബിഗ് കാൻവാസ് ഒരുക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു വടക്കേടത്ത്, പി.പി. സണ്ണി, എം.ടി. ബിനു, സി.ഡി. ബാബു, പി.ആർ. ഗിരീഷ്, അരവിന്ദ് സി. പ്രസാദ്, മാത്യു മത്തായി ആതിര, ബൈജു നന്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, ബേബി കാലിക്കാത്തടം, ലിയോ ജോണി, അജേഷ് കുമാർ, ലിയോ ടോം എന്നിവർ പ്രസംഗിച്ചു.