ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവർത്തനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1549431
Saturday, May 10, 2025 5:38 AM IST
കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷാഫലത്തിൽ സംസ്ഥാനതലത്തിൽ വയനാട് ആറാം സ്ഥാനത്തെത്തിയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും ഇതിനു പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ജില്ലയ്ക്ക് ഏറ്റവും മികച്ച സ്ഥാനമാണ് ലഭിച്ചത.്
ഒന്പത് വർഷം തുടർച്ചയായി 14-ാം സ്ഥാനത്തായിരുന്ന ജില്ല കഴിഞ്ഞവർഷം 13-ാം സ്ഥാനത്തായിരുന്നു. ഉരുൾ ദുരന്തം ഉൾപ്പെടെ അതിജീവിച്ചാണ് വയനാട്ടിലെ കുട്ടികൾ ചരിത്രവിജയം നേടിയതെന്നും സംഷാദ് പറഞ്ഞു.