മസിനഗുഡിയിൽ 16 കാമറകൾ സ്ഥാപിക്കുന്നു
1549202
Friday, May 9, 2025 6:19 AM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡിയിൽ 16 നവീന കാമറകൾ സ്ഥാപിക്കുന്നു. വനമേഖല നിരീക്ഷിക്കുന്നതിന് വേണ്ടിയാണിത്. പോലീസിന്റെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാ പോലീസ് സൂപ്രണ്ട് എം.എസ്. നിഷ നിർവഹിച്ചു. ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, എസ്ഐ ശിവകുമാർ തുടങ്ങിയവർ സംബന്ധിച്ചു.