ഫുട്ബോള്‍ കാര്‍ണിവൽ: ചലഞ്ചേഴ്സ് എഫ്സി വെള്ളമുണ്ട മാനന്തവാടി ബ്ലോക്കുതല ജേതാക്കള്‍
1548927
Thursday, May 8, 2025 6:22 AM IST
തലപ്പുഴ: ലഹരിക്കെതിരേ ജില്ലാ പോലീസ് ’നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ നടത്തുന്ന ഫുട്ബോള്‍ കാര്‍ണിവലിന്റെ മാനന്തവാടി ബ്ലോക്കുതല മത്സരത്തില്‍ ചലഞ്ചേഴ്സ് എഫ്സി വെള്ളമുണ്ട ജേതാക്കളായി. ജോളി എഫ്സി തലപ്പുഴയ്ക്കാണ് രണ്ടാംസ്ഥാനം. എട്ട് ടീമുകള്‍ പങ്കെടുത്തു.
44ാം മൈല്‍ ഗ്രൗണ്ടില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട എസ്ഐ സാദിര്‍ തലപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, ഫുട്ബോള്‍ കോച്ച് റസാഖ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനമൈത്രി അസി.നോഡല്‍ ഓഫീസര്‍ എസ്ഐ കെ.എം. ശശിധരന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമാപനച്ചടങ്ങില്‍ മാനന്തവാടി ഡിവൈഎസ്പി വിശ്വംഭരന് ട്രോഫികള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷബിത, അജീബ് കോമാച്ചി, മുഹമ്മദ് തൂവക്കുന്ന്, എസ്ഐമാരായ പ്രകാശന്, സാജു എന്നിവര്‍ പങ്കെടുത്തു. എക്സൈസ് ഓഫീസര്‍ മന്‍സൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ സി.എം. അലി. സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. ഷദീര്‍, പി. സാജര്‍ എന്നിവര്‍ നേതൃത്വം നല്കി.