നടപ്പാതയിലെ വേലിയുടെ ഇരുന്പുബാറിൽ തട്ടി കുട്ടിയുടെ മുഖത്ത് മുറിവേറ്റു
1549204
Friday, May 9, 2025 6:19 AM IST
മീനങ്ങാടി: നടപ്പാതയിലെ വേലിയിൽ അലങ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന പൂച്ചെടികൾ കാൽനട യാത്രക്കാർക്ക് ഭീഷമിയായി. ഇന്നലെ ഉച്ചയ്ക്ക് ടൗണിൽ പൂച്ചെടിയോടനുബന്ധിച്ചുള്ള ഇരുന്പുബാറിൽ തട്ടി പുഴങ്കുനി സ്വദേശിയായ ആണ്‍കുട്ടിയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റു.
കുട്ടിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ നൽകി. നടപ്പാത വേലിയിലെ അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി പഞ്ചായത്ത് ഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ ബേബി വർഗീസ് പറഞ്ഞു.