പെണ്കുട്ടികൾക്കുനേരേ ലൈംഗികാതിക്രമം: 67കാരൻ അറസ്റ്റിൽ
1549209
Friday, May 9, 2025 6:26 AM IST
മാനന്തവാടി: രണ്ട് പെണ്കുട്ടികൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 67കാരൻ അറസ്റ്റിൽ. തലപ്പുഴ താഴെ ചിറക്കര മലക്കപ്പാടം അപ്പുക്കുട്ടനെയാണ്(67)തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.
കുട്ടികളുടെ മൊഴിയിൽ പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.