ഗുരുവിന്റെ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറി: മന്ത്രി ഒ.ആര്. കേളു
1548644
Wednesday, May 7, 2025 5:51 AM IST
മാനന്തവാടി: ലഹരി ഉപയോഗം സമൂഹിക വിപത്തായി മാറിയ കാലത്ത് ശ്രീനാരായണഗുരുവിന്റെ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ക്ക് വര്‍ധിച്ച പ്രസക്തിയാണുള്ളതെന്ന് പട്ടികജാതിവര്ഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു.
10, 11, 12 തീയതികളില്‍ ശിവഗിരിമഠത്തില്‍ നടക്കുന്ന ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തിനു മുന്നോടിയായി ഗുരുധര്‍മപ്രചാരണസഭ, മാതൃസഭ, യുവജനസഭ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച വിളംബര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിമതഭേദങ്ങള്ക്കും ലഹരിക്കും എതിരേയാണ് ഗുരു ഏറ്റവും ശക്തമായി പറഞ്ഞത്. എന്നാല്‍ ഗുരു പറഞ്ഞതിന് വിരുദ്ധമായിസമൂഹം മാറുകയാണ്. മാതാപിതാക്കളെ അനുസരിക്കാത്ത തലമുറ വളര്‍ന്നുവരുന്നത് വലിയ വിപത്തായിത്തീരും. ലഹരിക്കെതിരേ പോരാട്ടത്തിന് നേതൃത്വം നല്കാന് ആത്മീയനേതൃത്വം മുന്നോട്ടുവരണം. സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന് ഗുരുദര്‍ശനം ചേര്‍ത്തുപിടിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗുരുധര്‍മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് കെ.ആര്. ജയരാജ് അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഗുരുഗാന്ധി സംഗമ ശതാബ്ദി പ്രഭാഷണം നടത്തി.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.പി. അനില്‍ ശ്രീനാരായണധര്‍മ മീമാംസ സന്ദേശം നല്കി. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കവിയുമായ സുകുമാരന്‍ ചാലിഗദ്ദ ’ഗുരുവും കേരള നവോഥാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
സാംസ്കാരിക പ്രവര്‍ത്തകനും മുന്‍ അധ്യാപകനുമായ പി.കെ. റെജി ഗുരുദര്‍ശന പ്രഭാഷണവും ഗുരുധര്‍മപ്രചാരണസഭ കേന്ദ്ര സമിതി അംഗം എന്‍. അശോകന് ആര്.ശങ്കര്‍. അനുസ്മരണവും നടത്തി.
കേരള വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി കെ.പി. ശശികുമാര്‍, എന്‍.എന്‍. ചന്ദ്രബാബു, കെ.ആര്. ഗോപി, പി. പുഷ്പവല്ലി, നിഷ രാജന്, സരസു നാരായണന്‍കുട്ടി, സജിനി ഷാജി, സത്യന് ചുള്ളിയോട്, ദിവാകരന് മാനന്തവാടി, വിജയന് പാലക്കുഴി, ടി.കെ. വിശ്വംഭരന്, പവിത്രന് അമരക്കുനി, കെ. ആര്. ജയറാം, ശിവരാമന് പാറക്കുഴി, കൃഷ്ണന്‍കുട്ടി പനവല്ലി, കമലേശന് സീതാലയം, ഓമന ബഷി, പി. ജനാര്ദനന്, സഹദേവന് വാളവയല്‍ എന്നിവര്‍ പ്രസംഗിച്ചു. സഭാ പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായ ആര്യനന്ദ, വി.എസ്. ദേവര്‍ഷ്, പി.എസ്. അഭിഷ്മ, പൂജ പ്രദീപ്, ലക്ഷ്മി കെ. ജയേഷ്, അളകനന്ദ, സൗപര്‍ണിക രാജ്, സാന്ദ്ര സന്തോഷ് എന്നിവര്‍ക്ക് മന്ത്രി ഒ.ആര്. കേളു സമ്മാനങ്ങള്‍ നല്കി.