സൈന്യത്തെ അഭിനന്ദിച്ചു
1548937
Thursday, May 8, 2025 6:26 AM IST
കൽപ്പറ്റ: കാഷ്മീരിലെ പഹൽഗാമിൽ 26 സഞ്ചാരികളെ വധിച്ച ഭീകരർക്കും അവരെ പിന്തുണച്ച പാക്കിസ്ഥാനും ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ചുട്ട മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തെ സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
പ്രസിഡന്റ് കെ.വി. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
ജോർജ് മുണ്ടയ്ക്കൽ, സി.പി. വർഗീസ്, എൻ.ആർ. സോമൻ, വി.എ. മജീദ്, ഇ.വി. ഏബ്രഹാം, എം.എം. ശാന്തകുമാരി, സി. രാജീവ്, ആർ. രാജൻ, സെയ്ത് മേപ്പാടി എന്നിവർ പ്രസംഗിച്ചു.