പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ തിരുനാൾ
1548650
Wednesday, May 7, 2025 5:56 AM IST
പുൽപ്പള്ളി: സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ തുടങ്ങി. വികാരി ഫാ.പൗലോസ് പുത്തൻപുരയ്ക്കൽ കൊടിയേറ്റി.
സന്ധ്യാപ്രാർഥന, ആനപ്പാറ കുരിശിങ്കലേക്ക് പ്രദക്ഷിണം എന്നിവ നടന്നു. ഫാ.സോജൻ വാണാക്കുടി സന്ദേശം നൽകി.
ഇന്നു രാവിലെ ഏഴിന് പ്രഭാത പ്രാർഥന. എട്ടിന് വിശുദ്ധ കുർബാന, പ്രത്യേക മധ്യസ്ഥ പ്രാർഥന. 9.30ന് സന്ദേശം. 10ന് പ്രദക്ഷിണം. 10.30ന് ആശീർവാദം, നേർച്ച.