ഹയർ സെക്കൻഡറി പരീക്ഷാവിജയികളെ അനുമോദിച്ചു
1549438
Saturday, May 10, 2025 5:39 AM IST
കയ്യൂന്നി: തമിഴ്നാട് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂൾ വിദ്യാർഥികളെ മാനേജ്മന്റിന്റെയും പിടിഎയുടെയും സംയുക്ത യോഗം അനുമോദിച്ചു.
സ്കൂൾ രക്ഷാധികാരി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ബോർഡ് ചെയർമാൻ രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സ്കൂൾ മാനേജർ ഫാ.ജോസ് കൊച്ചറയ്ക്കൽ, ലോക്കൽ മാനേജർ ഫാ.ജോണ് പൊൻപാറയ്ക്കൽ, പ്രിൻിസപ്പൽ ഫാ.ജയ്സണ് കള്ളിയാട്ട്, ബർസാർ ഫാ.അനീഷ് ആലുങ്കൽ, പിടിഎ പ്രസിഡന്റ് അഡ്വ.ഷിനോയ് വട്ടാലിൽ, അധ്യാപക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.