ലഹരിവിരുദ്ധ സന്ദേശ യാത്ര: ഫ്ളാഷ് മോബ് അവതരിപ്പിച്ചു
1548646
Wednesday, May 7, 2025 5:51 AM IST
കൽപ്പറ്റ: കായിക മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര വിളംബരം ചെയ്ത് പിണങ്ങോട് ഡബ്യുഒ എച്ച്എസ്എസ് വിദ്യാർഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലിം കടവൻ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ. എം. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.