ജില്ലയിലെ ബാങ്കുകൾ നാലാം പാദത്തിൽ 8,332 കോടി വായ്പ നൽകി
1549207
Friday, May 9, 2025 6:26 AM IST
കൽപ്പറ്റ: ജില്ലയിലെ ബാങ്കുകൾ നടപ്പുസാന്പത്തിക വർഷം നാലാം പാദത്തിൽ 8,332 കോടി രൂപ വായ്പ നൽകി. മുൻഗണനാ വിഭാഗത്തിൽ 6,374 കോടിയും മറ്റു വിഭാഗത്തിൽ 1,958 കോടിയും രൂപയാണ് വിതരണം ചെയ്തത്.
കാർഷിക വായ്പയായി 4,855 ഉം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോണ്‍ ഫാർമിംഗ് സെക്ടറിൽ 1,022 ഉം മറ്റ് മുൻഗണനാ വിഭാഗങ്ങളിൽ 497 ഉം കോടി രൂപ വായ്പ നൽകി.