എൽസ്റ്റൻ എസ്റ്റേറ്റിലെ കുഴിക്കൂർ ചമയങ്ങൾ: നടപടികൾ പൂർത്തിയാക്കി
1548648
Wednesday, May 7, 2025 5:56 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം അതിജീവിതർക്ക് ടൗണ്ഷിപ് നിർമിക്കാൻ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂർ ചമയങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായി. എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത നാല് കെട്ടിടങ്ങൾ റവന്യു വകുപ്പ് ഏറ്റെടുത്തു. ഫാക്ടറി, ഓഫീസ് കെട്ടിടം, എസ്റ്റേറ്റ് ബംഗ്ലാവ് എന്നിവയാണ് ഏറ്റെടുത്തത്.
ആൾത്താമസമുള്ള നാല് കെട്ടിടങ്ങൾ ഏറ്റെടുക്കൽ നടപടി ക്രമങ്ങളിൽനിന്നു താത്കാലികമായി ഒഴിവാക്കി. ഇതിൽ ഒരു കെട്ടിടം ബന്ധപ്പെട്ടവർ രേഖകൾ നൽകുന്ന മുറയ്ക്ക് ഏറ്റെടുക്കും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കിയത്.