ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല റിസോഴ്സ് പേഴ്സണ്‍ പരിശീലനം നടത്തി
1549199
Friday, May 9, 2025 6:19 AM IST
കൽപ്പറ്റ: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല റിസോഴ്സ് പേഴ്സണ്‍മാർക്കുള്ള ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഉഷ തന്പി ഉദ്ഘാടനം ചെയ്തു.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിലേക്ക് 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് നിലവിൽ തെരഞ്ഞെടുത്തിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
റിസോഴ്സ് പേഴ്സണ്‍മാരായ കെ.കെ. ചന്ദ്രശേഖരൻ, കെ.വി. വത്സല, ബൈജു ഐസക്, ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, സ്റ്റാഫ് പി.വി. ജാഫർ എന്നിവർ പങ്കെടുത്തു.