വെർച്വൽ റിയാലിറ്റി എഡ്യുക്കേഷൻ ഉദ്ഘാടനം
1548928
Thursday, May 8, 2025 6:22 AM IST
സുൽത്താൻ ബത്തേരി: സ്കൈ ബ്ലൂ കോളജ് ഓഫ് ഏവിയേഷനിൽ വെർച്ച്വൽ റിയാലിറ്റി എഡ്യുക്കേഷൻ ഉദ്ഘാടനം ഒന്‍പതിന് രാവിലെ 10.30ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഇ.എൻ. ശിവദാസ്, എൻ.കെ. ജനീഷ്, ഡയറക്ടർ എം.എസ്. ശ്രീജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ഡിഎംഒ മോഹൻദാസ്, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, കൗണ്‍സിലർ കെ.എസ്. പ്രമോദ്, എംഇഎസ് ഹോസ്പിറ്റൽ സെക്രട്ടറി യൂസഫ് ഹാജി, യൂണിവേഴ്സിറ്റി കോ ഓർഡിനേറ്റർ മഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുക്കും.
വിദ്യാഭ്യാസത്തിൽ ജില്ലയിൽ ആദ്യമായി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സ്ഥാപനമാണ് സ്കൈ ബ്ലൂവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.