ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു
1549208
Friday, May 9, 2025 6:26 AM IST
കൽപ്പറ്റ: വൈവിധ്യങ്ങളായ ഭക്ഷണം അതിന്റെ തനതുരുചിയിലും ഗുണനിലവാരത്തിലും വയനാടിനെ അറിയിക്കുവാൻ ഓഷിൻ ഹോട്ടൽസ് ആൻഡ് റിസോർട്സ് ഫുഡ് ഫെസ്റ്റിവൽ ഓഷിൻ ഹോട്ടലിൽ ആരംഭിച്ചു.
നാനാവിധ വിഭവങ്ങൾക്കൊപ്പം അവിടുത്തെ ശൈലികളും ഉപകരണങ്ങളും സന്ദർശകരെ പരിചയപ്പെടുത്തും. ഇത്തവണ കേരളത്തിന്റെ നെല്ലറയായ കുട്ടനാടാണ് പശ്ചാതലം. ഇതിനു മുൻപ് മലബാർ തക്കാരം ഫുഡ് ഫെസ്റ്റ് വളരെ വിജയകരമായി ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ ആഹാരങ്ങളും രീതികൾ മനസിലാക്കാൻ കഴിയുമെന്നതിലുപരി വയനാടിന്റെ ടൂറിസ സാധ്യതകൾ ഉയർത്തുക എന്ന പരമായ ലക്ഷ്യം മുൻനിർത്തിയാണ് ഫുഡ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ഓഷിൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി. ഷിഹാബും കോർപ്പറേറ്റ് ജനറൽ മാനേജർ യാക്കൂബ്, ഓഷിൻ ജനറൽ മാനേജർ മനോജ് കുമാർ, കുലിനറി ഡയറക്ടർ ഫൈസൽ, എക്സിക്യുട്ടീവ് ഷെഫ് റെജി എന്നിവർ അവകാശപ്പെട്ടു.