മുണ്ടക്കൈ സ്കൂളിനെ ചേർത്തുപിടിച്ച് വോട്ടർഫോർഡ് വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്
1490599
Saturday, December 28, 2024 7:19 AM IST
കൽപ്പറ്റ: അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് മുണ്ടക്കൈയിലെ മണ്ണിടിച്ചിൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുണ്ടക്കൈ ഗവ.എൽപി സ്കൂളിലേക്ക് സാന്പത്തിക സഹായം കൈമാറി. സ്കൂളിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും വീണ്ടെടുപ്പ് ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനാണ് സഹായം കൈമാറിയത്.
മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം വയനാട് പുനർനിർമിക്കാനുള്ള സഹായം അഭ്യർഥിച്ച് അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്സ് പ്രതിനിധികളെയും അയർലണ്ട് മലയാളീസ് അസോസിയേഷനെയും ടി. സിദ്ദിഖ് എംഎൽഎ സമീപിച്ചിരുന്നു.
വോട്ടർഫോർഡ് വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ രണ്ട് പ്രതിനിധികളായ സൈനോയും തോമയും ചെക്ക് കൈമാറാൻ നേരിട്ട് വയനാട്ടിലെത്തി. ക്ലബ്ബിന്റെ സംഭാവന സ്കൂളിനെ പ്രതിനിധീകരിച്ച് അധ്യാപികയായ നദീര സ്വീകരിച്ചു.