അന്തർ ജില്ലാ യുവജന വിനിമയം സമാപിച്ചു
1490598
Saturday, December 28, 2024 7:19 AM IST
കൽപ്പറ്റ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ തിരുനെല്ലി അപ്പപ്പാറ ഗിരിവികാസിൽ നടന്ന വയനാട്-എറണാകുളം പഞ്ചദിന അന്തർജില്ലാ യുവജന വിനിമയ പരിപാടി സമാപിച്ചു. എറണാകുളം ജില്ലയിൽനിന്നു തെരഞ്ഞെടുത്ത യുവജനങ്ങൾക്ക് വയനാട്ടിലെ കല, ഭക്ഷണം, പരിസ്ഥിതി, കാലാവസ്ഥ, സംസ്കാരം എന്നിവ അടുത്തറിയാൻ പരിപാടി ഉതകി.
നാടകക്കളരി, കളിമണ്‍ ശിൽപശാല, അന്പെയ്ത്ത് പരിശീലനം, ചലച്ചിത്ര പ്രദർശനം, ഗോത്രകലാവതരണം, പ്രാദേശിക ഗ്രാമീണ യാത്രകൾ, തണൽ അഗ്രി ഇക്കോളജി സെന്റർ, നെയ്ത്തുഗ്രാമം, കുറുവ ദ്വീപ് സന്ദർശനം, ട്രക്കിംഗ്, ഗെയിംസ്, സംവാദം തുടങ്ങിയവ നടന്നു.
അബ്ദുൾ വഹാബ്, ഗോവിന്ദൻ, കെ.എ. അഭിനു, അഭീഷ് ശശിധരൻ, കെ.എ. അഭിജിത്ത്, കെ.ആർ. സാരംഗ് എന്നിവർ അവതരണ പരിശീലനത്തിന് നേതൃത്വം നൽകി. സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ടി. ക്രിസ്റ്റഫർ ജോസഫ്, പ്രജിത്ത് പ്രദീപൻ, മഹ് മൂദ് എന്നിവർ പ്രസംഗിച്ചു.