ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം: ഡോ.ജെ.ഒ. അരുണ്‍ സ്പെഷൽ ഓഫീസർ
1490597
Saturday, December 28, 2024 7:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെപുനരധിവാസത്തിനു സജ്ജമാക്കുന്ന ടൗണ്‍ഷിപ്പുകളുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കാലതാമസം കൂടാതെ നിർവഹിക്കുന്നതിന് സ്പെഷൽ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് പ്രിലിമിനറി വർക്സ്) ഡോ.ജെ.ഒ. അരുണിന് അധിക ചുമതല നൽകി സർക്കാർ ഉത്തരവായി.
മലപ്പുറം എൻഎച്ച് 966(ഗ്രീൻഫീൽഡ്)എൽഎ ഡെപ്യൂട്ടി കളക്ടറാണ് ഡോ.അരുണ്‍. പുനരധിവാസത്തിനു യോജ്യമെന്ന് കണ്ടെത്തിയ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനും മോഡൽ ടൗണ്‍ഷിപ്പുകൾ നിർമിക്കുന്നതിനും ഒക്ടോബർ 10ന് സർക്കാർ ഉത്തരവായിരുന്നു.