സ്വതന്ത്ര മാധ്യമപ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം: മാർ ജോസ് പൊരുന്നേടം
1490594
Saturday, December 28, 2024 7:19 AM IST
മാനന്തവാടി: സ്വതന്ത്ര മാധ്യമപ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം. പെരുവക സെന്റ് ആൻസ് ഭവനിൽ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ കഴിയാത്ത ഇടങ്ങളിൽ ഫാസിസം വളരുമെന്നു ബിഷപ് പറഞ്ഞു. ക്ലബ് പ്രസിഡന്റ് അരുണ്‍ വിൻസന്റ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ലേഖ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, പി.വി.എസ്. മുസ, റിട്ട.എസ്പി പ്രിൻസ് ഏബ്രഹാം, ക്ലബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, കെ.എം. ഷിനോജ്, കെ.എസ്. സജയൻ, എ. സജീവൻ, സത്താർ ആലൻ, സെന്റ് ആൻസ് ഭവൻ ഇൻ ചാർജ് സിസ്റ്റർ ഷൈനി എന്നിവർ പ്രസംഗിച്ചു.