അമിത് ഷായുടെ അംബേദ്കർ അവഹേളനം: ഒബിസി കോണ്ഗ്രസ് പ്രതിഷേധിച്ചു
1490588
Saturday, December 28, 2024 7:19 AM IST
സുൽത്താൻ ബത്തേരി: പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടന ശില്പി ഡോ.ബി.ആർ. അംബേദ്കറിനെ അവഹേളിച്ചു സംസാരിച്ചതിൽ ഒബിസി കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അംബേദ്കറെ അവഹേളിക്കുന്നത്തിലൂടെ കേന്ദ്ര സർക്കാരിന്റെ സവർണ മനോഭാവം പുറത്ത് വന്നുവെന്നും യോഗം കുറ്റപ്പെടുത്തി. ഡോ. അംബേദ്കർ ഉയർത്തിപ്പിടിച്ച ആശയങ്ങളും ഭരണഘടന തത്വങ്ങളും ജനങ്ങളിൽ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു.
മലയാളത്തിന്റെ മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥന വൈസ് ചെയർമാൻ സി.ടി. ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. തുളസി ഹരിദാസ് അധ്യക്ഷത വഹിച്ചു. സജീവ് ചോമടി, മോഹനൻ കണിയാന്പറ്റ, പി.കെ. രാജൻ, സി.വി. ഗംഗാധരൻ, ചന്ദ്രൻ കുന്താണി, സി.എം. അബു, എൻ.സി. ശിവൻ, അഷറഫ് പൈകാടൻ, സവിത, രോഹിത് ബോധി, കെ. ഷിബു, സുമേഷ് കോളിയാടി എന്നിവർ പ്രസംഗിച്ചു.