ക്രിക്കറ്റ് താരം ജോഷിതയെ അനുമോദിച്ചു
1490591
Saturday, December 28, 2024 7:19 AM IST
കൽപ്പറ്റ: അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ നേടിയ വി.ജെ. ജോഷിതയെ സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രൻ ഷാൾ അണിയിച്ചു.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, ലോക്കൽ സെക്രട്ടറി പി.കെ. അബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എം. ഷംസുദ്ദീൻ, വി.എം. റഷീദ്, കെ. അശോക്കുമാർ, നഗരസഭാ കൗണ്‍സിലർ കമറു സമാൻ, യു. ജോസഫ് എന്നിവർ പങ്കെടുത്തു.