പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി - ന​ട​വ​യ​ൽ റൂ​ട്ടി​ൽ നെ​യ്ക്കു​പ്പ വ​ന​പാ​ത​യി​ലെ പ​തി​വു​കാ​ര​നാ​യ ഒ​റ്റ​യാ​ൻ യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ആ​ന ശ​ല്യ​ക്കാ​ര​ന​ല്ലെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​ത​യോ​ര​ത്ത് ഒ​റ്റ​യാ​ൻ നി​ൽ​ക്കു​ന്പോ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ആ​ർ​ക്കും ധൈ​ര്യ​മി​ല്ല. ക​ൽ​പ്പ​റ്റ, പ​ന​മ​രം, മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക് രാ​വി​ലെ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ​ക്കാ​ണ് ഏ​റെ പ്ര​ശ്നം. ശ​ക്ത​മാ​യി മ​ഞ്ഞു​പെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ആ​ന​യു​ടെ അ​ടു​ത്തെ​ത്തു​ന്പോ​ഴാ​ണ് കാ​ണാ​നാ​വു​ക. പി​ന്നെ ഭ​യ​വും ആ​ശ​ങ്ക​യു​മി​ര​ട്ടി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ൾ ആ​ന​യെ ക​ണ്ടു​തി​രി​ച്ചു പോ​ന്നു. പി​ന്നീ​ട് വ​ലി​യ വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. വ​ന​ത്തി​ലെ ചു​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ലാ​ണ് മി​ക്ക​വാ​റും ചെ​റി​യ കൊ​ന്പു​ള്ള ഈ ​ആ​ന​യു​ണ്ടാ​വു​ക. എ​ന്നാ​ൽ ഒ​രു​വ​ലി​യ​കൊ​ന്പ​നും പ്ര​ദേ​ശ​ത്തു​ണ്ട്. രാ​ത്രി കൂ​ടു​ത​ൽ ആ​ന​ക​ളെ പാ​ത​യി​ൽ കാ​ണാ​റു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ചെ​ത​ല​യം വ​ന​ത്തി​ലെ ആ​ന​ത്താ​ര​യു​ൾ​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണി​ത്. ക​ബ​നി​ക​ട​ന്ന് ആ​ന​ക​ൾ കേ​ര​ള - ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.