യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
1481770
Sunday, November 24, 2024 7:26 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനവും യോഗവും നടത്തി.
ടി. സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ പി.പി. ആലി, റസാഖ് കൽപ്പറ്റ, ടി.ജെ. ഐസക്, സി. മൊയ്ദീൻകുട്ടി, ഗിരീഷ് കൽപ്പറ്റ, ഒ.വി. അപ്പച്ചൻ, എൻ. മുസ്തഫ, സി. ജയപ്രസാദ്, പി. വിനോദ് കുമാർ, എം.പി. നവാസ്, ഹർഷൽ കോന്നാടൻ, ഹാരിസ് കണ്ടിയൻ, അലവി വടക്കേതിൽ, ശോഭന കുമാരി, പോൾസണ്‍ കൂവക്കൽ, പ്രവീണ്‍ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.എ. അരുണ്‍ദേവ്, കേയംതൊടി മുജീബ്, ഡിന്‍േറാ ജോസ്, ഗൗതം ഗോകുൽദാസ്, മുഹമ്മദ് ഫെബിൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചതിൽ ബത്തേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. ബത്തേരി കോട്ടക്കുന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും നാസിക് ഡോളിന്റെയും കൈകൊട്ടി കളിയുടെയും അകന്പടിയോടെ ടൗണ്‍ചുറ്റി നടത്തിയ ആഹ്ലാദപ്രകടനം സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡി.പി. രാജശേഖരൻ, ടി. മുഹമ്മദ്, സതീഷ് കാട്, എം.എ. അസൈനാർ, പി.പി. അയൂബ്, കെ.ഇ. വിനയൻ, സി.കെ. ഹാരിഫ്, നിസി അഹമ്മദ്, ബാബു പഴുത്തൂർ, ഷബീർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രിയങ്കയെ വിജയിയായി പ്രഖ്യാപിച്ചത് രണ്ട് ബൂത്തുകളിലെ വോട്ട് എണ്ണാതെ
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ വിജയിയായി പ്രഖ്യാപിച്ചത് രണ്ട് ബൂത്തുകളിലെ വോട്ട് എണ്ണാതെ. കൽപ്പറ്റ നിയോജകമണ്ഡലത്തിലെ 19, 159 ബൂത്തുകളിലെ 1,759 വോട്ടുകളാണ് യന്ത്രത്തകരാർ കാരണം എണ്ണാൻ കഴിയാതായത്.
മെച്ചനയിലെയും മേപ്പാടിയിലെയും ബൂത്തുകളാണിവ. വലിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉള്ളതിനാൽ രണ്ട് ബൂത്തുകളിലെ വോട്ട് നിർണായകമല്ലാത്തതിനാലാണ് എണ്ണാതെ പ്രിയങ്കയെ വിജയിയായി പ്രഖ്യാപിച്ചത്.