വിമുക്തി ഏകദിന സെമിനാറും നേതൃത്വ പരിശീലന ക്യാന്പും നടത്തി
1481760
Sunday, November 24, 2024 7:26 AM IST
സുൽത്താൻ ബത്തേരി: വിമുക്തി മിഷന്റെ ഭാഗമായി ഡ്രീം വയനാടിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി ബത്തേരി ഡോണ്‍ ബോസ്കോ കോളജിൽ ഏകദിന സെമിനാറും നേതൃത്വ പരിശീലന ക്യാന്പും സംഘടിപ്പിച്ചു.
എൻസിസി സീനിയർ അണ്ടർ ഓഫീസർ സയ്യിദ് മുഹമ്മദ് ഇത്ബാൻ അലി ഉദ്ഘാടനം ചെയ്തു. വയനാട് വിമുക്തി മാനേജർ എ.ജെ. ഷാജി അധ്യക്ഷത വഹിച്ചു.ഡ്രീം വയനാട് ഡയറക്ടർ ഫാ. ആന്റണി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.
സുൽത്താൻ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, വിമുക്തി കോഓർഡിനേറ്റർ നിക്കോളാസ് ജോസ്, ഡ്രീം വയനാട് കൗണ്‍സലർ എൻ.ടി. റ്റാനിയ, കോർഡിനേറ്റർ ഡെൽബിൻ ജോയ് എന്നിവർ പ്രസംഗിച്ചു. ഡോണ്‍ ബോസ്കോ ടെക്നിക്കൽ കോളജ് പ്രിൻസിപ്പൽ ഫാ. ഡോമിനിക് ജേക്കബ് വ്യക്തത വികസനത്തെ കുറിച്ച് ക്ലാസ് നയിച്ചു.
വയനാട് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോജക്ട് എക്സ്റ്റൻഷൻ സർവീസ് കോഓർഡിനേറ്റർ ഹർഷ ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്ന് തൊണ്ണൂറോളം വിദ്യാർഥികൾ ക്യാന്പിൽ പങ്കെടുത്തു.