കരുത്തുകാട്ടി പ്രിയങ്കയും യുഡിഎഫും
1481773
Sunday, November 24, 2024 7:27 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി പ്രിയങ്ക ഗാന്ധിയും യുഡിഎഫും. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ കുതിച്ചുയർന്ന ലീഡ് നാല് ലക്ഷവും കടന്നാണ് അവസാനിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയും ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളും രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്ക വയനാട്ടിൽ നടത്തിയ ഉൗർജിത പ്രചാരണവും യുഡിഎഫ് നടത്തിയ പ്രവർത്തനങ്ങളുമാണ് ഉജ്വല വിജയത്തിന് പിന്നിൽ.
622338 വോട്ടുകൾ (64.99 ശതമാനം) നേടിയാണ് പ്രിയങ്ക വയനാട്ടിൽ വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ മികച്ച ലീഡ് നിലനിർത്തിയാണ് ഭൂരിപക്ഷം നാല് ലക്ഷം കടന്നത്.
സ്ഥാനാർഥികൾ, മുന്നണി, ലഭിച്ച വോട്ടുകൾ യഥാക്രമം
പ്രിയങ്കാ ഗാന്ധി (ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്) 622338, (ഭൂരിപക്ഷം 410931). സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) 211407, നവ്യഹരിദാസ് (ബിജെപി) 109939, സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1400, ഷെയ്ഖ് ജലീൽ (നവരംഗ് കോണ്ഗ്രസ് പാർട്ടി) 1270, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെർജോർ സംഘ്) 1243, സോനു സിംഗ് യാദവ് (സ്വതന്ത്രൻ) 1098, രുഗ്മിണി (സ്വതന്ത്ര) 955, ആർ. രാജൻ (സ്വതന്ത്രൻ) 549, ദുഗ്ഗിരാല നാഗേശ്വരറാവു (ജാതീയ ജന സേന പാർട്ടി) 394, ജയേന്ദ്ര റാത്തോഡ് (റൈറ്റ് ടു റീകാൾ പാർട്ടി) 328, ഡോ.കെ. പത്മരാജൻ (സ്വതന്ത്രൻ) 286, എ. സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 283, എ. നൂർമുഹമ്മദ് (സ്വതന്ത്രൻ) 265, ഇസ്മെയിൽ സാബി ഉള്ള (സ്വതന്ത്രൻ) 221, അജിത്ത്കുമാർ (സ്വതന്ത്രൻ) 189, നോട്ട (5406).
അദീപ് ബേബി