ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക മേ​ള​യി​ൽ അ​ത്ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ജി​ല്ല​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​നു​മോ​ദി​ച്ചു. 14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ 4-100 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ, 14 വ​യ​സി​ൽ താ​ഴെ​യു​ള്ള കാ​ഴ്ച പ​രി​മി​ത ആ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും 14 വ​യ​സി​ൽ താ​ഴെ​യു​ള്ള കാ​ഴ്ച പ​രി​മി​ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും നേ​ടി 26 പോ​യി​ന്‍റോ​ടെ​യാ​ണ് അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ജി​ല്ല മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ 83 കാ​യി​ക താ​ര​ങ്ങ​ൾ, കാ​യി​കാ​ധ്യാ​പ​ക​ർ, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര ശി​ക്ഷ സം​സ്ഥാ​ന ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ.​കെ. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​അ​നി​ൽ​കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​എം. സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ശ​ര​ത്ച​ന്ദ്ര​ൻ, വി​ദ്യാ​കി​ര​ണം കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ്, അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ടി.​എ​ൻ. സു​നി​ൽ, വൈ​ത്തി​രി ബി​പി​സി ഇ​ൻ ചാ​ർ​ജ് കൊ​ച്ചു​ത്രേ​സ്യ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​ജെ. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.