ആന്റിബയോട്ടിക്ക് ദുരുപയോഗം, ബോധവത്കരണം നടത്തി
1482172
Tuesday, November 26, 2024 5:53 AM IST
കാവുംമന്ദം: സമൂഹത്തിൽ വർധിച്ചുവരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആന്റി മെെക്രോബിയൽ റെസിസ്റ്റൻസ് കാന്പയിന്റെ ഭാഗമായി തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക്തല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷെരീഫ് ക്ലാസെടുത്തു.
കൽപ്പറ്റ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആയിഷാബി, പഞ്ചായത്ത് അംഗങ്ങളായ വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൾ എഡ്വേർഡ്, ബീന റോബിൻസണ്, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ അസീസ്, സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു മോൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.