ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​രു​ൾ​പൊ​ട്ട​ൽ തീ​വ്ര​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും പ്ര​ത്യേ​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് ക്രൂ​ര​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ പി.​കെ. മൂ​ർ​ത്തി, വി​ജ​യ​ൻ ചെ​റു​ക​ര, സി.​എ​സ്. സ്റ്റാ​ൻ​ലി, വി.​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​കെ. തോ​മ​സ്, സി.​എം. സു​ധീ​ഷ്, ടി. ​മ​ണി, മ​ഹി​ത മൂ​ർ​ത്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.