മീനങ്ങാടിയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു മുതൽ
1481173
Friday, November 22, 2024 7:08 AM IST
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകേപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി, എഎഫ്സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. 23 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്നു രാത്രി എട്ടിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സംഷാദ് ബത്തേരി, റഷീദ് അന്പലവയൽ, സന്തോഷ് എക്സൽ, ഫൈസൽ മീനങ്ങാടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫിഫ മഞ്ചേരി, കെഎഫ്സി കാളികാവ്, സോക്കൽ എഫ്സി ഷൊർണൂർ, ഫിറ്റ്വെൽ കോഴിക്കോട്, ജവഹർ മാവൂർ, ഹണ്ടേഴ്സ് കൂത്തുപറന്പ്, സ്കൈബ്ലൂ എടപ്പാൾ, കെഎംജി മാവൂർ, അഭിലാഷ് എഫ്സി കുപ്പൂത്ത്, കെആർഎസ്സി കോഴിക്കോട്, എഫ്സി പെരിന്തൽമണ്ണ, റോയൽ ട്രാവൽസ് കോഴിക്കോട്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ജിംഖാന എഫ്സി തൃശൂർ, മെഡി ഗാർഡ് അരീക്കോട്, യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത്, എവൈസി ഉച്ചാരക്കടവ്, ഇസ ഗ്രൂപ്പ് പെരുന്പാവൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, ലക്കി സോക്കർ ആലുവ, അൽ മദീന ചെർപ്പുളശേരി, സെബാൻ കോട്ടക്കൽ, എഫ്സി കൊണ്ടോട്ടി, എഎഫ്സി വയനാട് എന്നീ ടീമുകൾ മത്സരിക്കും.
അൽ മദീന ചെർപ്പുളശേരിയും ജവഹർ മാവൂരുമായാണ് ഉദ്ഘാടന മത്സരം. ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ 4,000 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്. ഒന്നാം റൗണ്ടിൽ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 1,000 രൂപയ്ക്ക് സീസണ് ടിക്കറ്റ് ലഭിക്കും.
സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. പ്രത്യേകം ഗാലറി സൗകര്യവും ഉണ്ടാകും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഇലവുംതുരുത്തേൽ വിന്നേഴ്സ് ട്രോഫിയും കാപിറ്റൽ ഹാർഡ്വേർസ് സ്പോണ്സർ ചെയ്യുന്ന കാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ഫെയ്മസ് ബേക്കറി സ്പോണ്സർ ചെയ്യുന്ന ട്രോഫിയും ഹോട്ടൽ തൗഫീഖ് സ്പോണ്സർ ചെയ്യുന്ന കാഷ് പ്രൈസും സമ്മാനിക്കും.