ചീ​രാ​ൽ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക്ഷീ​ര ക​ർ​ഷ​ക​ൻ കൊ​ഴു​വ​ണ ചേ​ലോ​ട്ട് ഷി​ജു​വി​നും മ​ക​ൻ ബ​ഹ​നാ​നും വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് താ​ഴ​ത്തൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം 22ന് ​വീ​ടി​ന​ടു​ത്താ​ണ് പി​താ​വി​നെ​യും മ​ക​നെ​യും കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

‌ ഷി​ജു​വി​ന്‍റെ തോ​ളെ​ല്ല് പൊ​ട്ടി. ഇ​ട​തു കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൻ ബ​ഹ​നാ​ൻ പൂ​ർ​ണ​സു​ഖം പ്രാ​പി​ച്ചി​ട്ടി​ല്ല.

സാ​ന്പ​ത്തി​ക വി​ഷ​മ​ത​യി​ലാ​ണ് ഷി​ജു​വി​ന്‍റെ കു​ടും​ബം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​സി.​കെ. ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​എ. രാ​ജു, ടി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, വി.​ടി. രാ​ജു, എ.​കെ. സ​ലിം, പി. ​ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.