മ​ക്കി​യാ​ട്: ചാ​ലി​ൽ മീ​ൻ​മു​ട്ടി റോ​ഡി​ൽ മി​ക​ച്ച യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വീ​തി കു​റ​വും വ​ൻ തോ​തി​ൽ ക​ല്ലു​ക​ൾ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തും കാ​ര​ണം ഇ​വി​ടെ യാ​ത്രാ ദു​രി​തം പ​തി​വാ​ണ്.

പ​ല​യി​ട​ങ്ങ​ളി​ലും എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ന് അ​രി​ക് ന​ൽ​കാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പൂ​ർ​ണ​മാ​യും ക​ല്ല് ഇ​ള​കി​യ നി​ല​യി​ലു​ള്ള ഭാ​ഗ​വും ഇ​വി​ടെ​യു​ണ്ട്. ഈ ​ഭാ​ഗം വ​നം വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നും അ​വ​രു​ടെ അ​നു​മ​തി ഇ​ല്ലാ​ത്ത​താ​ണ് ന​ന്നാ​ക്കാ​ത്ത​തി​നു കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇ​വി​ടെ വ​ലി​യ ക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന അ​വ​സ്ഥ ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ തി​ര​ക്കേ​റു​ന്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. നി​ല​വി​ൽ മൂ​ന്നു മീ​റ്റ​ർ മാ​ത്ര​മാ​ണ് റോ​ഡി​ന്‍റെ വീ​തി. ഇ​ത് ആ​റ് മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.