പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണം: എൻഎസ്എസ് പനങ്കണ്ടി മേഖലാ സമ്മേളനം
1481986
Monday, November 25, 2024 6:25 AM IST
മുട്ടിൽ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് എൻഎസ്എസ് യൂണിയൻ പനങ്കണ്ടി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ബത്തേരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി. സുധീരൻ സംഘടനാകാര്യവിശദീകരണം നടത്തി. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ ക്ലാസെടുത്തു. മുതിർന്ന സമുദായാംഗങ്ങളായ ദേവകി, ചന്ദ്രിക, പ്രഹ്ലാദൻ കർത്താ, എം.പി. പ്രഭാകരൻ നായർ, ടി.എ. സുധാകരൻ നായർ, കോയന്പത്തൂർ കർപ്പകം സർവകലാശാലയിൽനിന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പിഎച്ച്ഡി നേടിയ എം.എ. രമിത എന്നിവരെ ആദരിച്ചു.
വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ, വൈത്തിരി താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് കമലമ്മ എന്നിവർ മൊമെന്റോകൾ വിതരണം ചെയ്തു. പി.ടി. വേണു നായർ, എം.കെ. രാമകൃഷ്ണൻ, കെ. വേണുഗോപാൽ, ജി. ആനന്ദപ്രകാശ്, ബിജു കുമാർ, സംഘാടകസമിതി ചെയർമാൻ എൻ.ടി. വിജയൻ നായർ, കണ്‍വീനർ ഒ.എം. ജയേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു. പനങ്കണ്ടി കരയോഗാംഗങ്ങൾ കോൽക്കളി അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ ഘോഷയാത്ര നടത്തി.