ഊട്ടിക്കവല ഇറക്കത്തിലെ പാലം പുതുക്കിപ്പണിയണമെന്ന്
1481987
Monday, November 25, 2024 6:25 AM IST
പുൽപ്പള്ളി: ആടിക്കൊല്ലി-അന്പത്താറ് റോഡിലെ ഊട്ടിക്കവല ഇറക്കത്തിൽ അപകടാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി.
വർഷങ്ങൾ മുൻപ് നിർമിച്ച പാലത്തിന്റെ അരികും സംരക്ഷണ ഭിത്തിയും തകർന്നു. പാലത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.
ഇരുവശവും കാടുമൂടിയത് അപകടങ്ങൾക്കു കാരണമാകുകയാണ്. മേഖലയിലെ മിക്ക റോഡുകളും അടുത്തിടെ ഗതാഗതയോഗ്യമാക്കിയപ്പോൾ ആടിക്കൊല്ലി-അന്പത്താറ് റോഡിനെ അവഗണിച്ചു.
പുൽപ്പള്ളിയിൽനിന്ന് അമരക്കുനി, മീനങ്ങാടി ബസുകൾ ഉൗട്ടിക്കവല വഴിയാണ് ഓടുന്നത്. പാലത്തിന്റെ ദുരവസ്ഥയ്ക്കു അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.