ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാന്പുകൾ തുടങ്ങി
1481764
Sunday, November 24, 2024 7:26 AM IST
കൽപ്പറ്റ: പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്)നേതൃത്വത്തിൽ നടപ്പാക്കുന്ന "ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാന്പുകൾ തുടങ്ങി.
എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്കു സഹായകമായ പ്രോഗ്രാം ക്യാന്പുകളിൽ തയാറാക്കും. സ്വതന്ത്ര സോഫ്റ്റ്വേറുകളായ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ ബോധത്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും തയാറാക്കും.
ജില്ലയിൽ 68 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 6,535 അംഗങ്ങളുണ്ട്. സ്കൂൾതല ക്യാന്പുകളിൽനിന്നു തെരഞ്ഞെടുത്ത 466 കുട്ടികളാണ് ഉപജില്ലാ ക്യാന്പുകളിൽ പങ്കെടുക്കുന്നത്. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാന്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ലാ ക്യാന്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 52 കുട്ടികളെ ഡിസംബറിൽ നടത്തുന്ന ജില്ലാ ക്യാന്പിലേക്ക് തെരഞ്ഞെടുക്കും.