ക​ൽ​പ്പ​റ്റ: വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ പൊ​ളി​ച്ച​ടു​ക്കാ​ൻ ബി​ജെ​പി​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി. സം​സ്ഥാ​ന യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ചും 26ന് ​ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ചേ​രു​ന്ന ’ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സാ​യാ​ഹ്ന സ​ദ​സി​ൽ’ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സാ​യാ​ഹ്ന സ​ദ​സി​ൽ പ്ര​മു​ഖ നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മു​ഖ്യ ശി​ൽ​പി​ക​ൾ മ​ഹാ​ത്മാ​ഗാ​ന്ധി​യും ജ​വ​ർ​ലാ​ൽ നെ​ഹ്റു​വും അം​ബേ​ദ്ക​റു​മാ​ണ്. ഇ​വ​രു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​യാ​ഹ്ന സ​ദ​സ്. യോ​ഗം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, സി. ​മ​മ്മൂ​ട്ടി, ടി. ​മു​ഹ​മ്മ​ദ് തുടങ്ങിയവർ സംസാരിച്ചു