ഉരുൾ ഇരകൾക്കു കേന്ദ്ര സഹായം; സിപിഎം സത്യഗ്രഹം നടത്തി
1481763
Sunday, November 24, 2024 7:26 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ തീവ്രദുരന്തമായി പ്രഖ്യാപിക്കാനും പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാനും കേന്ദ്ര സർക്കാർ വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ച് സിപിഎം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സത്യഗ്രഹം നടത്തി.
ഡിവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധിച്ചു. സത്യഗ്രഹം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ചൂരൽമല ലോക്കൽ കമ്മിറ്റി അംഗം പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി. ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം കെ. സുഗതൻ, വി. അബ്ദുറഹ്മാൻ കെ.എച്ച്. അബ്ബാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. റഫീഖ് സമാപനയോഗം ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ഉപരോധം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. റഫീഖ്, ട്രഷറർ കെ. ആർ. ജിതിൻ, ഷിജി ഷിബു, സി. ഷംസുദ്ദീൻ, അർജുൻ ഗോപാൽ, കെ. മുഹമ്മദലി, എം. രമേഷ്, ടി.പി. ഋതുശോഭ്, പി. ജംഷീദ്, സാന്ദ്ര രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.