ക​ൽ​പ്പ​റ്റ: ത​പാ​ൽ വോ​ട്ട് ചെ​യ്ത​വ​ർ നോ​ട്ട​യെ മ​റ​ന്നി​ല്ല. ത​പാ​ൽ വോ​ട്ടു​ക​ളി​ൽ 23 എ​ണ്ണം നോ​ട്ട​യ്ക്കാ​ണ് വീ​ണ​ത്. സ​മ്മ​തി​ദാ​യ​ക​രി​ൽ 8,019 പേ​രാ​ണ് ത​പാ​ൽ വോ​ട്ട് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 1,215 എ​ണ്ണം നി​രാ​ക​രി​ച്ചു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് 4,396 ത​പാ​ൽ വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി​ക്കു 1,501ഉം ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​ന് 737ഉം ​വോ​ട്ട് ല​ഭി​ച്ചു.

മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കി​ട്ടി​യ ത​പാ​ൽ വോ​ട്ട്: ഗോ​പാ​ൽ സ്വ​രൂ​പ് ഗാ​ന്ധി-​എ​ട്ട്, ജ​യേ​ന്ദ്ര കെ. ​റ​ത്തോ​ഡ്-​ഒ​ൻ​പ​ത്, ഷെ​യ്ഖ് ജ​ലീ​ൽ-12, ഡി. ​നാ​ഗേ​ശ്വ​ര റാ​വു-​നാ​ല്, എ. ​സീ​ത-​നാ​ല്, അ​ജി​ത്ത്കു​മാ​ർ-​ര​ണ്ട്, ഇ​സ്മ​യി​ൽ സാ​ബി​യു​ള്ള-18, എ. ​നൂ​ർ മു​ഹ​മ്മ​ദ്-38, ഡോ.​കെ. പ​ദ്മ​രാ​ജ​ൻ-30, ആ​ർ. രാ​ജ​ൻ-​ഒ​ൻ​പ​ത്, രു​ക്മി​ണി-​ഏ​ഴ്, സ​ന്തോ​ശ് പു​ളി​ക്ക​ൽ-​നാ​ല്, സോ​നു സിം​ഹ് യാ​ദ​വ്-​ര​ണ്ട്.