പഠന ക്യാന്പ് സംഘടിപ്പിച്ചു
1482174
Tuesday, November 26, 2024 5:53 AM IST
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേരള കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ കുട്ടികൾക്കായി പഠന ക്യാന്പ് സംഘടിപ്പിച്ചു.
സമീപകാല പ്രകൃതി ദുരന്തങ്ങളുടെ ബുദ്ധിമുട്ടുകളും ആഘാതങ്ങളും സഹിച്ച കുട്ടികളിൽ നിർണായകമായ മാനസിക പിന്തുണ നൽകാനും നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് പഠന ക്യാന്പ് സംഘടിപ്പിച്ചത്.
"മഴയും പുഴയും കളിയും ചിരിയും' എന്ന പേരിൽ നടത്തിയ പഠന ക്യാന്പ് സ്കൂൾ ലീഡർ കുമാരി റോസ്മിൻ ഷിജോ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എ.വി. ജാൻസി അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്കോ കോളജ് അങ്ങാടിക്കടവ് ബിഎസ്ഡബ്ല്യു വിദ്യാർഥിനി ഡോണ മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് എ.വി. ജാൻസി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങൾ, ഗ്രൂപ്പ് വർക്കുകൾ തുടങ്ങിയവ ഉൾപ്പെടുത്തി നടത്തിയ ക്യാന്പിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകരായ ചിഞ്ചു മരിയ, ദീപു ജോസഫ്, ഷീന ആന്റണി, ആലിസ് സിസിൽ, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി. പഠന ക്യാന്പിൽ 50 കുട്ടികൾ പങ്കെടുത്തു.