സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. അ​സം​പ്ഷ​ൻ ജം​ഗ്ഷ​ൻ, ഗാ​ന്ധി ജം​ഗ്ഷ​ൻ, ചു​ങ്കം, കോ​ട്ട​ക്കു​ന്ന്, പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം, ടൗ​ണ്‍ സ്ക്വ​യ​ർ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ.

കൂ​ട്ട​മാ​യും ഒ​റ്റ​യ്ക്കും അ​ല​ഞ്ഞു​തി​രി​യു​ന്ന ഇ​വ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി. ക​ടി​പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ൾ പെ​ട്ടെ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ പി​ന്നാ​ലെ നാ​യ്ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​തു അ​പൂ​ർ​വ​ത​യ​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് എ​ണ്ണം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.