ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു വയോധികൻ മരിച്ചു
1336379
Monday, September 18, 2023 12:09 AM IST
പുലാമന്തോൾ: ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു വയോധികൻ മരിച്ചു. പാലൂരിലെ പ്രമുഖ കോണ്ട്രാക്ടർ മണ്ണേങ്ങൽ കണ്ണംതൊടി പരീക്കുട്ടിഹാജി(74)യാണ് മരിച്ചത്. കരിങ്ങനാട് വച്ച് ഇന്നലെ രാവിലെ പതിനൊന്നിനാണ് അപകടമുണ്ടായത്.
പരീക്കുട്ടി സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സാമൂഹിക, രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. ഭാര്യ : റുഖിയ ചെമ്മല. മക്കൾ :മുഹമ്മദ് ഷമ്മാസ്, ഹഫ്സത്ത്, ഷൈല, ഫസീല. മരുമക്കൾ: സഹദിയ (കോട്ടക്കൽ), മൊയ്തുപ്പ (നിമ്മിനിക്കുളം), അബൂബക്കർ സിദ്ദീഖ് ഫൈസി (വണ്ടുംതറ), മുഹ്സിൻ (പപ്പടപ്പടി).