വേനപ്പാറ യുപി സ്കൂളിൽ സ്കൗട്ട്സ് ആൻഡ്ഗൈഡ്സിന്റെ പുതിയ യൂണിറ്റ് ആരംഭിച്ചു
1224418
Sunday, September 25, 2022 12:06 AM IST
തിരുവമ്പാടി : വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പുതിയ യൂണിറ്റുകൾ ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം മുൻ ഡിപിഐ ലിഡ ജേക്കബ് ഐഎഎസ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ഇ.സത്യനാരായണൻ , പ്രിൻസിപ്പൽ ബോബി ജോർജ് , പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ,പിടിഎ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.