സാഹോദര്യ സംഗമം ഒന്നിന്
1546757
Wednesday, April 30, 2025 5:26 AM IST
കോഴിക്കോട്: വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റിയുടെ ആഭിമുഖ്യത്തില്‍ "ഒന്നാണ് നമ്മള്'എന്ന തലക്കെട്ടില്‍ മെയ് ഒന്നിന് സാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു.
വൈകിട്ട് 4.30 ന് കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഹര്‍ഷ് മന്ദര്‍ മുഖ്യാതിഥിയാകും.
കവി സച്ചിദാനന്ദന്, ഡോ.എം.വി നാരായണന്, ഡോ.കെ.എസ് മാധവന് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ടി.കെ ഹുസൈന് ,അംബിക മറുവാക്ക് ,അഡ്വ. പി.എ പൗരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.